കാസര്‍കോട് : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടര്‍മാര്‍ക്ക് ചില കേന്ദ്രങ്ങളില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭാഗമായി ഒരു തദ്ദേശ ഭരണസ്ഥാപനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതം പരിശോധനയ്ക്ക് നിയോഗിച്ചതായി ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ആകെ 123 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍പണം, മദ്യം, ഉപഹാരങ്ങള്‍ വിതരണം ചെയ്യാനിടയുള്ള ജനങ്ങള്‍ കൂടിച്ചേരുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് ഇവ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ രഹസ്യറിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം കൈമാറും. കുറ്റം തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന് അയോഗ്യരാക്കുന്നത് ഉള്‍പ്പടെയുള്ള നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു
മദ്യം,പണം വിതരണം കണ്ടെത്താന്‍ പരിശോധനയ്ക്ക് 123 ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചതായി ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു
mynews
0
