'യുവ' മേയര്‍ക്ക് അഭിനന്ദനപ്രവാഹം: ആശംസകളറിയിച്ച്‌ കമല്‍ഹാസനും, അദാനിയും

 തിരുവനന്തപുരം: ചരിത്രം തിരുത്തിക്കുറിച്ച്‌ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 21 വയസുകാരിയായ ആര്യ രാജേന്ദ്രന്‍ അധികാരത്തിലേറി. തലസ്ഥാനത്തെ നഗരസഭാ കാര്യാലയത്തില്‍ ഇന്ന് നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ആര്യ രാജേന്ദ്രന്‍ 54 വോട്ടുകള്‍ നേടിയാണ് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.


ഉലകനായകന്‍ കമല്‍ഹാസന്‍ യുവ മേയര്‍ക്ക് അഭിനന്ദനം അറിയിച്ചു. ആര്യക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തമിഴ്‌നാട്ടിലും മാറ്റത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ആര്യയ്ക്ക് ആശംസകളുമായി രംഗത്തെത്തി. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്.


'ഇതാണ് അവിശ്വസനീയമായ ഇന്ത്യ' എന്നാണ് അദാനി ട്വിറ്ററില്‍ കുറിച്ചത്.


അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചിരുന്നു. എല്ലാ പിന്തുണയും ഉണ്ടാകുമെന്നും, തിരുവനന്തപുരത്ത് വരുമ്ബോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today