ട്രംപിന്റെ ഗതി തന്നെയാവും മോദിക്കും വരികയെന്ന് അമേരിക്കൻ നടന്‍ ജോണ്‍ കുസാക്

 വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഗതി തന്നെയാണ് മോദിയെയും കാത്തിരിക്കുന്നതെന്ന് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്. രാഷ്ട്രീയ നിലപാടുകള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കാറുള്ള അമേരിക്കന്‍ ഹോളിവുഡ് നടന്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ വഴിയേ മോദിയും വൈകാതെയോ വൈകിയോ പോകുമെന്നാണ് കുസാകിന്റെ ട്വീറ്റ്.


നേരത്തെ ട്രംപിനെ നാസി ആണെന്ന് വിമര്‍ശിച്ച അദ്ദേഹം മധ്യപൂര്‍വേഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ബരാക് ഒബാമയെയും വിമര്‍ശിച്ചിരുന്നു. അമേരിക്കാസ് സ്വീറ്റ്ഹാര്‍ട്ട്, കോണ്‍ എയര്‍, ഐഡന്റിറ്റി തുടങ്ങിയ പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ജോണ്‍ കുസാക്.


പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന ഡെമോക്രാറ്റ് ബേര്‍ണി സാന്‍ഡേഴ്സിനെയാണ് ജോണ്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചത്. യു.എസിലെ വലിയ സോഷ്യലിസ്റ്റ് സംഘമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക അംഗമാണ് ജോണ്‍.


Previous Post Next Post
Kasaragod Today
Kasaragod Today