കാസർകോട് നഗരത്തില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊന്നു

 കാസർകോട്:കാസർകോട് നഗരത്തിലെ അശ്വിനി നഗറിൽ  ഒരു സംഘത്തിന്റെ മര്‍ദ്ദനമേററ് മധ്യവയ്കന്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്നാണ് ആരോപിക്കുന്നത് . കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണമാണെന്നും സംഭവത്തിൽ ദുരൂഹത യുണ്ടെന്നും ബന്ധുക്കളും പറയുന്നു,  മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, 


Previous Post Next Post
Kasaragod Today
Kasaragod Today

Artic