കേരളത്തിലെ എറ്റവും വലിയ ഹോസ്പിറ്റൽ ശ്രൃംഖലയായ ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ സേവനം ഇനി കാസർകോടും, എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു

 കാസർകോട്: കാസർകോട് നിവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കേരളത്തിലെ എറ്റവും വലിയ ഹോസ്പിറ്റൽ ശ്രൃംഖലയായ ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ സേവനം ഇനി കാസർകോടും ലഭ്യമാകും. ആസ്റ്റർ മിംസ് മാനേജ്മെന്റ് കാസർകോ ടുള്ള അരമന ഹോസ്പിറ്റലുമായി സഹകരിച്ച് അവിടെ ആസ്റ്റർ മിംസ് കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്പെഷാലിറ്റി വിഭാഗത്തിലെ ഡോകടർമാരുടെ സേവനവും ഡോകടർമാരുമായി വീഡിയോ കൺസൽടേഷനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. അരമന ഹോസ്പിറ്റലിൽ ഒരുക്കിയ ആസ്റ്റർ മിംസ് ഇൻഫർമേഷൻ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കാസർകോട് എം എൽ എ എൻ .എ നെല്ലിക്കുന്ന് നിർവ്വഹിച്ചു. കാസർകോട് പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ മിംസ് ക്ലസ്റ്റർ സി ഇ ഒ ഫർഹാൻ യാസിൻ സ്വാഗതം പറഞ്ഞു. ആശസകൾ അർപ്പിച്ച്  കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഹക്കീം ,     ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീകാന്ത്. കെ, ആസ്റ്റർ മിംസ് കണ്ണൂർ ഡെപ്യൂട്ടി സി എം എസ് ഡോക്ടർ രാജേഷ് കുമാർ ജെ.എസ് , അരമന ഹോസ്പിറ്റൽ ചെയർമാൻ ഡോകടർ സക്കറിയ എന്നിവർ സംസാരിച്ചു. അരമന ഹോസ്പിറ്റൽ ഡപ്യൂട്ടി ചെയർമാൻ ഡോക്ടർ അബ്ദുൾ മൻസൂർ നന്ദിയും പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today