ഗള്‍ഫുകാരനെ വീട്ടില്‍ കയറിതട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

 കുമ്പള: കുമ്പള ബംബ്രാണയില്‍ വീട്ടില്‍ കയറി മൂന്നംഗ സംഘം ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. തള്ളിയിട്ടതിനെ തുടര്‍ന്ന് ഭാര്യക്കും പരിക്കേറ്റു. ബംബ്രാണയിലെ അബ്ദുല്ല (37), ഭാര്യ ജാസ്മിന്‍(34) എന്നിവരെ കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ അബ്ദുല്ലയെ അന്വേഷിച്ച് റിട്ട്‌സ് കാറില്‍ വീട്ടില്‍ എത്തിയ മൂന്ന് പേര്‍ ജാസ്മിന്‍ വാതില്‍ തുറന്നപ്പോള്‍ അകത്ത് കയറുകയും അബ്ദുല്ലയെ മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ജാസ്മിനെ തള്ളിയിടുകയും അബ്ദുല്ലയെ കാറില്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നുവത്രെ. പിന്നീട് കാര്‍ നിര്‍ത്തി ഇരുട്ടത്ത് വെച്ച് ഇരുമ്പ് വടികൊണ്ട് അബ്ദുല്ലയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. നിലവിളി കേട്ട് വഴിയാത്രക്കാര്‍ എത്തുമ്പോള്‍ സംഘം അബ്ദുല്ലയെ ഉപേക്ഷിച്ച് കാറില്‍ കടന്നു കളയുകയായിരുന്നു. അബ്ദുല്ല ഒരാള്‍ക്ക് 25,000 രൂപ കടം കൊടുത്തിരുന്നതായും ഇത് ചോദിച്ചതിനുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നും കരുതുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic