റിപബ്ലിക് ദിനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മ്മാണം തുടങ്ങും

ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടും റിപ്പബ്ലിക്ക് ദിനത്തില്‍ അയോധ്യയിലെ പള്ളിയുടെ ഔദ്യോഗിക നിര്‍മാണോദ്ഘാടനം നടത്തും. സുപ്രീം കോടതി വിധി പ്രകാരം പള്ളി പണിയാനായി സര്‍ക്കാര്‍ ധന്നിപ്പുര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു.

രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26-ന് രാവിലെ 8.30-ന് പദ്ധതിയുടെ നിര്‍മാണോദ്ഘാടന ചടങ്ങ് നടക്കുമെന്നും ട്രസ്റ്റ് അറിയിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today