റി​പ്പ​ബ്ലി​ക് ടി​വി​യെ പു​റ​ത്താ​ക്ക​ണം; ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ടി​വി മേ​ധാ​വി അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എ) രം​ഗ​ത്ത്. രാ​ജ്യ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ർ​ണ​ബി​ന് ചോ​ർ​ന്ന് കി​ട്ടി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന വാ​ട്ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് എ​ൻ​ബി​എ രം​ഗ​ത്തെ​ത്തി​യ​ത്.

ബ്രോ​ഡ്കാ​സ്റ്റിം​ഗ് അ​സോ​സി​യേ​ഷ​നി​ൽ​നി​ന്ന് അ​ർ​ണ​ബിന്‍റെ റി​പ്പ​ബ്ലി​ക് ടി​വി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ർ​കു​മാ​യി ചേ​ർ​ന്ന് റേ​റ്റിം​ഗി​ൽ ന​ട​ക്കു​ന്ന കൃ​ത്രി​മ​ത്തെ കു​റി​ച്ച് നാ​ലു​വ​ർ​ഷ​മാ​യി എ​ൻ​ബി​എ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today