തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. കോവിഡ് പശ്ചാത്തലത്തിൽ വിനോദ സഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണം.
മാസങ്ങൾക്ക് മുമ്പ് ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, സുരക്ഷിതത്വത്തിന്‍റെ പേരിൽ സ്പാകളെയും ആയുർവേദ റിസോർട്ടുകളെയും തുറക്കാൻ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകും.