കാനത്തൂരിൽഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു


 കാസർകോട് ∙ കുടുംബവഴക്കിനെ തുടർന്നു കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു. ഭര്‍ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴക്കിനെ തുടര്‍ന്നു വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today