ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു ചെര്‍ക്കള ബസ്‌ സ്റ്റാന്റിലാണ്‌ അപകടം

 ചെര്‍ക്കള: ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു; ഒഴിവായത്‌ വന്‍ അപകടം. ഇന്നു രാവിലെ എട്ടര മണിയോടെ ചെര്‍ക്കള പുതിയ ബസ്‌സ്റ്റാന്റിലാണ്‌ അപകടം. കാഞ്ഞങ്ങാട്‌ നിന്ന്‌ കാസര്‍കോട്ടേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ബസ്‌ തെക്കിലിലെ ഇറക്കമിറങ്ങിയും എയര്‍പിന്‍ വളവുകളുമൊക്കെ കഴിഞ്ഞ്‌ പഴയ ബസ്‌സ്റ്റാന്റില്‍ നിന്ന്‌ പുതിയ ബസ്‌സ്റ്റാന്റിലേക്ക്‌ പ്രവേശിച്ച ഉടന്‍ ആണ്‌ വലിയ ശബ്‌ദത്തോടെ മുന്‍ ചക്രം ഊരിത്തെറിച്ചത്‌. ചക്രം ബസിനടിയില്‍ കുടുങ്ങിയതിനാല്‍ ദൂരേയ്‌ക്ക്‌ പോയില്ല. ബസില്‍ നിറയെ യാത്രക്കാര്‍ ഉള്ള സമയത്താണ്‌ അപകടം ഉണ്ടായത്‌.


Previous Post Next Post
Kasaragod Today
Kasaragod Today

Artic