പെരുവ ∙ ആറു മാസം പ്രായമായ വളർത്തുപൂച്ചയുടെ കൈ വെട്ടിമാറ്റി ക്രൂരത. മുളക്കുളം മോളത്തേക്കുടി മണികണ്ഠന്റെ വീട്ടിൽ വളർത്തുന്ന അലാനി പൂച്ചയുടെ വലത്തെ കൈ ആരോ മൂർച്ചയുള്ള ആയുധം കൊണ്ടു വെട്ടിമാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണു അവശനിലയിൽ ചോര വാർന്നു കൈയറ്റ പൂച്ചയെ വീട്ടുമുറ്റത്തു കണ്ടത്. മണികണ്ഠനും ഭാര്യ ബിന്ദുവും ചേർന്നു പൂച്ചയെ മൃഗാശുപത്രിയിൽ എത്തിച്ചു. മുറിവിൽ മരുന്നു വച്ചു കെട്ടിയെങ്കിലും വേദനയിൽ പൂച്ച ഇതു കടിച്ചു പറിച്ചുകളഞ്ഞു. പൂച്ചയോട് ആരാണ് ഈ ക്രൂരത ചെയ്തതെന്ന് അറിയില്ലെന്നു ബിന്ദു പറഞ്ഞു.