കോളിയടുക്കം: അനുമതിയില്ലാതെ കളനാട് തായത്ത് പണിത ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനംചെയ്ത കെ.കുഞ്ഞിരാമൻ എം.എൽ.എ.യുടെ നടപടിക്കെതിരേ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതിപ്രമേയം പാസാക്കി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ മുസ്‌ലിം ലീഗിലെ ശംസുദ്ദീൻ തെക്കിലിലാണ് തിങ്കളാഴ്ച നടന്ന യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിലെ രാജൻ കെ.പൊയിനാച്ചി പിന്താങ്ങി. എൽ.ഡി.എഫ്. അംഗങ്ങൾ പ്രമേയത്തിനെതിരേ പ്രതിഷേധിച്ചു. അനാവശ്യനടപടിയാണ് എം.എൽ.എ.ക്കെതിരേയുള്ള പ്രമേയമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് സി.പി.എം. അംഗങ്ങളും രണ്ട് സി.പി.ഐ. അംഗങ്ങളും ഒരു ഐ.എൻ.എൽ. അംഗവും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. മൂന്ന് ബി.ജെ.പി. അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പഞ്ചായത്ത് ഏഴ് കവലകളിൽ ബസ് കാത്തിരിപ്പുകേന്ദ്രം തീരുമാനിച്ചതിൽ ആറെണ്ണം പൂർത്തിയായിട്ടുണ്ട്. ഇതിനിടെ ചിലയിടങ്ങളിൽ അനധികൃത നിർമാണം നടന്നെന്നാണ് ആക്ഷേപം.
എം.എൽ.എ.യുടെ നടപടിക്കെതിരേ ചെമ്മനാട് പഞ്ചായത്ത് പ്രമേയം പാസാക്കി; എൽ ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
kasaragod today
0