ചെങ്കള മാര യിലെ പൗരപ്രമുഖനും മാരാ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ CM സീതി ഹാജി അന്തരിച്ചു.
ചെങ്കള: ചെങ്കള മാരയിലെ പൗരപ്രമുഖനും ദീർഘകാലം മാരാ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ടും, മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗവുമായ, പ്രമുഖ കരാറുകാരനും ആയ സീതി ഹാജി 82 അന്തരിച്ചു. മർഹും മുഹമ്മദ് ഖാദരിയ്യ മർഹും ആയിഷ എന്നിവരുടെ മകനാണ്.
MS മുസ്തഫ( ബിസിനസ്)MS അബ്ദുൽ ഹക്കീം( PWD കോൺട്രാക്ടർ) മാരായിലെ മർഹും ബദരിയാ അബ്ബാസിന്റെ ഭാര്യ സുഹറ, ആലംപാടി യിലെ സത്താർ മുബാറക്കിന്റെ ഭാര്യ ഹാജറ എന്നിവർ മക്കളാണ്. മറിയംബി, മിസ്രിയ എന്നിവർ മരുമക്കൾ ആണ്. പാണർ കുളത്തെ മർഹൂം മുക്രി അബ്ദുല്ലഹാജി, പരേതരായ ആയിഷാബി, ബീഫാത്തിമ, മറിയം, സൈനബി എന്നിവർ സഹോദരീസഹോദരന്മാരാണ്. ഉച്ചയ്ക്ക് 3. ന് മാരാ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്യും