ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് 28ന്

 കാസര്‍കോട് : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് താലൂക്കുതല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജനുവരി 28 നും നടക്കും. ജനുവരി 18 വരെ പരാതികള്‍ സ്വീകരിക്കും.


കുടിവെള്ളം, വൈദ്യുതി ,പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എല്‍ ആര്‍ എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്‍ പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കില്ല.


www.editsrict.kerala.gov.in ലൂടെ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും നേരിട്ടും പരാതികള്‍ സ്വീകരിക്കും.


ഓണ്‍ലൈനായി പരാതി പരിഹാര അദാലത്തിലേക്ക് സമര്‍പ്പിക്കുന്ന എല്ലാ പരാതികളും ബന്ധപ്പെട്ട താലൂക്ക് ഓഫീസിലേക്കും അയക്കണം.


Previous Post Next Post
Kasaragod Today
Kasaragod Today