കാസർഗോഡ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 49 പേര് ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും 28 ദിവസത്തിനകം ഇവരെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ഡിഎംഒ ഡോ.എ.വി.രാംദാസ് അറിയിച്ചു. ജില്ലയിലെ ഹോട്ടലുകള്‍ക്ക് രാത്രി 10 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.വിവിധ ക്ഷേത്രങ്ങളില്‍ വാര്‍ഷികാഘോഷങ്ങള്‍ നടത്തുന്നതിന് അനുമതിക്കായുള്ള അപേക്ഷകള്‍ കോര്‍ കമ്മിറ്റി പരിഗണിച്ചു. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ 23 മുതല്‍ ഫെബ്രുവരി മൂന്നുവരെയും അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരി 26 നും അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ മാര്‍ച്ച് 14 മുതല്‍ 18 വരെയും ആചാരങ്ങള്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താം. എന്നാല്‍ 200 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല.
ലണ്ടന്‍:കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ നിന്നും കേരളത്തില്‍ എത്തിയ 60 ഓളം പേര് കോവിഡ് പോസിറ്റീവ് ആയെന്നു വിവിധ റിപോര്‍ട്ടുകള്‍ വക്തമാക്കുന്നു . ഇതില്‍ സ്വഭാവ മാറ്റം വന്ന വൈറസിന് ഇരയായവരെ കണ്ടെത്താന്‍ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്ബിളില്‍ നേരത്തെ കണ്ടെത്തിയ ആറുപേര്‍ക്ക് പുറമെ മൂന്നു പേര്‍ക്ക് കൂടി രൂപമാറ്റം ഉണ്ടായ വൈറസ് ആണ് ബാധിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട് .
ഇതില്‍ രണ്ടു പേര് ചെറുപ്പക്കാരായ കണ്ണൂര്‍ സ്വദേശികളും ഒരാള്‍ പത്തനംതിട്ട സ്വദേശിയുമാണ് . ഇതോടെ യുകെയില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ കൂടുതല്‍ കര്‍ശന നിരീക്ഷണത്തിലായി . ഡിസംബര്‍ 23 നു കൊച്ചി സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നതിന് മുന്‍പ് കേരളത്തില്‍ എത്തിയവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ട് .