സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റിഓഫീസിന് നേരേ കല്ലേറ്

 പൊയിനാച്ചി: സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാൽ തൈര റോഡിലെ പി.കൃഷ്‌ണപിള്ള സ്മാരക മന്ദിരത്തിന്‌ നേരേ കല്ലേറ്. ഞായറാഴ്ച രാത്രി 11-നും 12-നും ഇടയിലാണ് സംഭവം. ഓഫീസിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഇ.എം.എസ്‌. പഠനകേന്ദ്രത്തിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.യു.ഡി.എഫ്. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഓഫീസ് സെക്രട്ടറി മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൂവായിരം രൂപയുടെ നഷ്ടമുണ്ട്. മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ആക്രമത്തിൽ സി.പി.എം. ഉദുമ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today