ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു

 ദുബായ് : 

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി യുഎഇയിലെ അബുദാബിയെ തെരഞ്ഞെടുത്തു.

നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അബുദാബി സുരക്ഷിതക നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

431 നഗരങ്ങളെ തോല്‍പ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 88.46 ശതമാനമായിരുന്നു അബുദാബിയുടെ സ്കോര്‍.


താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും കൂട്ടായ അഭിപ്രായം കണക്കിലെടുത്താണ് സ്കോറിങ്.

സുരക്ഷിത നഗരങ്ങളില്‍ യുഎഇയിലെ ദുബായും ഷാര്‍ജയും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ദുബായിലെ സുരക്ഷാ സൂചിക 88.49 %, ഷാര്‍ജയിലേത് 83.59 % എന്നിങ്ങനെയാണ്.


‘അബുദാബി ആസ്വദിക്കുന്ന സുരക്ഷയുടെയും സുസ്ഥിരതയുടെയും തെളിവാണിത്’, അബുദാബി മീഡിയ ഓഫിസ് ട്വീറ്റില്‍ അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്, മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് അല്‍ മസ്‌റൂയി കുറിച്ചു.


സുരക്ഷിതത്വത്തിന് 88.5 ശതമാനം സ്കോര്‍ നേടിയ അബുദാബി, അക്രമ സംഭവങ്ങള്‍ സംബന്ധിച്ച സ്കെയിലില്‍ നേടിയത് 11.5 ശതമാനം മാത്രമാണ്. അതായത് ലോകത്തില്‍ ക്രെെം ഏറ്റവും കുറച്ച്‌ നടക്കുന്ന നഗരം കൂടിയാണ് അബുദാബി.


സുരക്ഷയുടെ കാര്യത്തില്‍ വെനസ്വേല (15.29 %), പോര്‍ട്ട് മോറെസ്ബി, പാപുവ ന്യു ജീന (17.96 %), പ്രെറ്റോറിയ, സൗത്ത് ആഫ്രിക്ക (18.01 %) എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.


Previous Post Next Post
Kasaragod Today
Kasaragod Today