കട തല്ലിത്തകർത്ത് വ്യാപാരിയെ അക്രമിച്ചതായി പരാതി

 എടനീർ: പത്രം ഏജന്റിന്റെ കട ആക്രമിച്ചതായി പരാതി. മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങളുടെ എജന്റായ എടനീരിലെ കെ.രാഘവനാണ് വിദ്യാനഗർ പോലീസിൽ പരാതി നല്കിയത്. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ മദ്യപിച്ചെത്തിയയാൾ കടയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും പുറത്തേക്ക് വലിച്ചുവാരിയെറിഞ്ഞുവെന്നും കടയിലുണ്ടായിരുന്ന തന്നെ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. അക്രമത്തെ തുടർന്ന് വിദ്യാനഗർ പോലീസ് സ്ഥലത്തെത്തിയിരുന്നു. വൈകീട്ട് കട പൂട്ടിയതിന് ശേഷവും അക്രമി ഭീഷണിയുമായെത്തി. കടയ്ക്ക് വെളിയിൽവെച്ചിരുന്ന ഉപ്പ് പായ്ക്കറ്റുകൾ പൊട്ടിച്ചു വിതറിയെന്നും കടയ്ക്ക് തീവെയ്ക്കുമെന്ന് ഭീഷണിമുഴക്കിയെന്നും രാഘവൻ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today