നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മേഖലാ ജാഥ കാസര്‍ഗോഡ് നിന്നും ആരംഭിക്കും, നയിക്കുന്നത് എ വിജയരാഘവൻ


 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. വടക്കന്‍ മേഖല ജാഥ എ. വിജയരാഘവന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും തു‌ടങ്ങും. തെക്കന്‍ മേഖല ജാഥ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്താണ് തുടക്കം കുറിക്കുക.


ജാഥ പുരോഗമിക്കുന്നതിനിടെ സീറ്റു വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളും നടക്കും. സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടു. ഇടതു മുന്നണി വിടില്ലെന്നും സീറ്റുകളുടെ കാര്യത്തില്‍ ശരദ് പവാറിന്‍്റെ നിലപാട് അംഗീകരിക്കുമെന്നും ടി. പി. പീതാംബരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Previous Post Next Post
Kasaragod Today
Kasaragod Today

Artic