റിപ്പബ്ലിക് ദിനത്തിൽ കൊച്ചിയിൽ 'സൈക്കളോടിക്കൽ മൂവ്'

 കൊ​ച്ചി: ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ത്തി​നാ​യി ആ​രോ​ഗ്യ​മു​ള്ള ച​ല​നം എ​ന്ന പ്ര​മേ​യ​വു​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ൽ മെ​ട്രോ സൈ​ക്ലോ​ത്ത​ൺ 2021 അ​ര​ങ്ങേ​റും. കൊ​ച്ചി മെ​ട്രോ​യും കൊ​ച്ചി സ്മാ​ർ​ട്ട് മി​ഷ​നും ചേ​ർ​ന്നാ​ണ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്ലോ​ത്ത​ൺ ഒ​രു​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വും സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക ഗു​ണ​ങ്ങ​ളു​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​നും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​നും സൈ​ക്ലി​ളി​ങ് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​രി​പാ​ടി.


തുടക്കവും സമാപനവും സ്​റ്റേഡിയത്തിൽ

ജെ.​എ​ൽ.​എ​ൻ സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ രാ​വി​ലെ 6.40ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​തിെൻറ മു​ന്നോ​ടി​യാ​യി വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ ക​ലൂ​ർ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് രാ​വി​ലെ 6.15ന് ​സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​ൻ​വ​രെ സൈ​ക്കി​ൾ ഒാ​ടി​ക്കും. സ്​​റ്റേ​ഡി​യം സ്​​റ്റേ​ഷ​നി​ൽ ത​ന്നെ​യാ​ണ് സൈ​ക്ലോ​ത്ത​ൺ ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും.ഹൈ​ബി ഈ​ഡ​ൻ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എം.​എ​ൽ.​എ​മാ​രാ​യ പി.​ടി. തോ​മ​സ്, ടി.​ജെ. വി​നോ​ദ്, ക​ല​ക്ട​ർ എ​സ്. സു​ഹാ​സ്, ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു, സി.​എ​സ്.​എം.​എ​ൽ സി.​ഇ.​ഒ ജാ​ഫ​ർ മാ​ലി​ക്, സി​നി​മ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സൈ​ക്ലോ​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തിെൻറ വെ​രി​ഫി​ക്കേ​ഷ​ൻ അ​ന്നു രാ​വി​ലെ 5.30 മു​ത​ൽ 6.30വ​രെ വേ​ദി​ക്ക​രി​കി​ൽ ന​ട​ക്കും. ര​ജി​സ്​​റ്റ​ർ ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച ന​മ്പ​റും അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്കേ പ​രി​പാ​ടി​യു​ടെ ടാ​ഗ്, ടി ​ഷ​ർ​ട്ട് തു​ട​ങ്ങി​യ​വ ല​ഭി​ക്കൂ.


11.9 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള സൈ​ക്ലോ​ത്ത​ൺ സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​ൻ, ബാ​ന​ർ​ജി റോ​ഡ്, മാ​ധ​വ ഫാ​ർ​മ​സി ജ​ങ്​​ഷ​ൻ, എം.​ജി റോ​ഡ്, എ​സ്.​എ റോ​ഡ്, ക​ലൂ​ർ-​ക​ട​വ​ന്ത്ര റോ​ഡ്, ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡ്, സ്​​റ്റേ​ഡി​യം ലി​ങ്ക് റോ​ഡ് എ​ന്നി​വ​യി​ലൂ​ടെ ചു​റ്റി സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ ത​ന്നെ​യെ​ത്തും വി​ധ​മാ​ണ് ക്ര​മീ​ക​രി​ച്ച​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ല​ക്കി ഡ്രോ​യി​ൽ വി​ജ​യി​ക​ളാ​വാ​നും കെ.​എം.​ആ​ർ.​എ​ൽ, പെ​ഡ​ൽ ഫോ​ഴ്സ്, ദ ​ബൈ​ക്ക് സ്​​റ്റോ​ർ തു​ട​ങ്ങി​യ​വ​യു​ടെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​നം നേ​ടാ​നും അ​വ​സ​ര​മു​ണ്ട്.പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, കു​ടി​വെ​ള്ളം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, ല​ഘു​ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ ഹീ​ൽ, നി​ള കാ​റ്റ​റേ​ഴ്സ്, മ​ല​യാ​ളം മോ​ട്ടോ​ർ​സ് തു​ട​ങ്ങി​യ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് ഒ​രു​ക്കു​ന്ന​ത്.


പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക മെ​ട്രോ

സൈ​ക്ലത്തോണിൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി മെ​ട്രോ ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. സൈ​ക്കി​ൾ ഉ​ൾ​െ​പ്പ​ടെ ആ​ലു​വ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് 5.30നും 5.45​നു​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ക. ഇ​വ യ​ഥാ​ക്ര​മം 5.57നും 6.09​നും സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​നി​ലെ​ത്തും. പേ​ട്ട മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ 5.30നും 5.45​നും ട്രെ​യി​നു​ക​ളു​ണ്ട്. ഇ​വ 5.56നും 6.07​നു​മാ​ണ് എ​ത്തി​ച്ചേ​രു​ക.


Previous Post Next Post
Kasaragod Today
Kasaragod Today