വിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

 ബോവിക്കാനം: വിഷം അകത്ത്‌ ചെന്ന്‌ ചികിത്സയിലായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു. മുളിയാര്‍ മജക്കാറിലെ പുരുഷോത്തമ(38)യാണ്‌ ഇന്നലെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌.

ഒരാഴ്‌ച്ച മുമ്പാണ്‌ പുരുഷോത്തമയെ വീട്ടിനകത്ത്‌ വിഷം കഴിച്ച്‌ അവശ നിലയില്‍ കാണപ്പെട്ടത്‌. പത്മനാഭ-ശീലാവതി ദമ്പതികളുടെ മകനാണ്‌. ഭാര്യ ഗീത. മകള്‍: ദിവ്യ. സഹോദരങ്ങള്‍: ഹരീഷ്‌, ആശ.


Previous Post Next Post
Kasaragod Today
Kasaragod Today