കാണാതായ മധ്യവയസ്‌ക്കന്റെ ജഡം കിണറ്റില്‍

 നാരമ്പാടി: കാണാതായ മധ്യവയസ്‌ക്കന്റെ ജഡം വീട്ടിനടുത്തുള്ള കിണറ്റില്‍ കാണപ്പെട്ടു.

നാരമ്പാടി എ പി സര്‍ക്കിളിലെ കൃഷ്‌ണ മണിയാണി (52)യുടെ ജഡമാണ്‌ ഇന്നലെ ഉച്ചയ്‌ക്കു കിണറ്റില്‍ കാണപ്പെട്ടത്‌. ശനിയാഴ്‌ച വൈകിട്ടാണ്‌ ഇയാളെ കാണാതായതെന്നു പറയുന്നു. ഇതു സംബന്ധിച്ചു ബന്ധുക്കള്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടിരുന്നു.കൃഷ്‌ണ മണിയാണി അവിവാഹിതനാണ്‌. അടുത്ത കാലത്തായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നെന്നു പറയുന്നു. സഹോദരങ്ങള്‍: പത്മനാഭ, ബാബു, ബാലകൃഷ്‌ണ.


Previous Post Next Post
Kasaragod Today
Kasaragod Today