അഡൂർ: പയസ്വിനി പുഴയിൽ അഡൂർ പരപ്പ ഭാഗത്ത് അ ജ്ഞാത മൃതദേഹം കണ്ടെത്തി. ആദ്യം ദേലമ്പാടി മണ്ഡ ക്കോലിലാണ് മൃതദേഹം കണ്ടതെങ്കിലും പിന്നീട് ഒഴുക്കിൽ പെട്ട് പരപ്പയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും നാ ട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. നാല് ദിവസ ത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. കറുത്ത ചരടിൽ കെട്ടിയ ഏലസ് കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ ഒഴുകിപ്പോയതാ യാണ് സംശയം. ഏതാനും ദിവസം മുമ്പ് സുള്ള്യ കല്ലടു ക്കയിൽ നിന്ന് 55 കാരനെ കാണാതായതായി സംസാരമു ണ്ട്. എന്നാൽ ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയൊ ന്നും ലഭിച്ചിട്ടില്ല. ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടു ണ്ട്. അതേസമയം സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 26 കാരനെ അന്വേഷിച്ച് പൊലീസ് പ രിശോധനക്കെത്തിയിരുന്നു.
പയസ്വിനി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
mynews
0