ആൾകൂട്ട മർദ്ദനം,പിതാവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് റഫിഖിന്റെ മകൻ പോലീസ് ചീഫിന് പരാതി നൽകി

 ആൾക്കൂട്ട മർദ്ദനമേറ്റ് പിതാവ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് റഫീക്കിന്റെ മകൻ മുഹമ്മദ് റാഹിൽ അലിയും കുടുംബവും  ജില്ല പോലീസ് ചീഫിന് പരാതി നൽകി.


ചെമ്മാട് സ്വദേശി റഫീഖ് (49)  ആള്‍ക്കൂട്ട ആക്രമണത്തിനിരയായാണ് കൊല്ലപ്പെട്ടത്. അതേസമയം പൊലീസ് കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്.


പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതം എന്നാണ് ഉള്ളത്, ആൾക്കൂട്ട മർദ്ദനം  കാരണം ഹൃദയാഘാതം വന്നതായിരിക്കാം എന്നാണ് ബന്ധുക്കൾ പറയുന്നത്


Previous Post Next Post
Kasaragod Today
Kasaragod Today