ഇത്തവണ മുസ്ലിം ലീഗിൽ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണം- മുനവ്വറലി ശിഹാബ് തങ്ങള്‍

 കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സ്ത്രീകൾക്ക് നേതൃത്വപദവി എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


യൂത്ത് ലീഗിന് അര്‍ഹമായ പരിഗണന ലഭിക്കും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. ഇ്കകാര്യത്തെക്കുറിച്ചെല്ലാം പാര്‍ട്ടി ഗൗരവമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic