വിളിച്ചാല്‍ കണക്‌ഷന്‍ മാത്രമല്ല, ബോര്‍ഡിന്റെ പല സേവനവും ഇനി വീട്ടുപടിക്കലെത്തും.ഫെബ്രുവരി ഒന്നുമുതല്‍ വാതില്‍പ്പടിയില്‍ വൈദ്യുതി ബോര്‍ഡ്‌

 തിരുവനന്തപുരം : പുതിയ വൈദ്യുതികണക്‌ഷന്‍ വേണമെങ്കില്‍ അതിനുള്ള നടപടികള്‍ ഇനി നിസാരം, 

ഇതിനായി സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപ് (വാതില്‍പ്പടി സേവനം) സംസ്ഥാനത്ത് നടപ്പാക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു.


ചെയ്യേണ്ടത് ഇത്രമാത്രം,1912-ല്‍ വിളിക്കുക. ഫോണ്‍നമ്ബര്‍ രജിസ്റ്റര്‍ചെയ്യുക. വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ അപേക്ഷാഫോറം ഉള്‍പ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും. കണക്‌ഷന്‍ മാത്രമല്ല, ബോര്‍ഡിന്റെ പല സേവനവും ഇനി വീട്ടുപടിക്കലെത്തും.


ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വാതില്‍പ്പടി സേവനം ലഭിക്കുക.


ഫെബ്രുവരി ഒന്നുമുതല്‍ തിരഞ്ഞെടുത്ത 100 സെക്‌ഷന്‍ ഓഫീസുകളില്‍ ഈ സേവനം ലഭ്യമാകുമെന്ന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.


പിള്ള പറഞ്ഞു. പാലക്കാട് ഇലക്‌ട്രിക് സര്‍ക്കിളിലെ 39 സെക്‌ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു.


പുതിയ കണക്‌ഷന്‍, കണക്‌ഷന്റെ ഉടമസ്ഥാവകാശമാറ്റം, ലോഡ്, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതലൈനും മീറ്ററും മാറ്റല്‍ തുടങ്ങിയവയ്ക്ക് ഉപഭോക്താവ് ഇനി ഫോണില്‍ വിളിച്ച്‌ രജിസ്റ്റര്‍ചെയ്താല്‍ മതി. ഉപഭോക്താവിനെ ബന്ധപ്പെട്ട് അപേക്ഷ തയ്യാറാക്കുന്നതുമുതല്‍ സേവനം ഉറപ്പാക്കുന്നതുവരെയുള്ള നടപടികള്‍ വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ പൂര്‍ത്തിയാക്കും.


സേവനം വാതില്‍പ്പടിയിലെത്താനുള്ള നടപടികള്‍ ഇങ്ങനെ,


1912-ല്‍ വിളിച്ച്‌ ഫോണ്‍നമ്ബറും ആവശ്യവും രജിസ്റ്റര്‍ചെയ്യുക, ബോര്‍ഡ് ഡോക്കറ്റ് നമ്ബര്‍ നല്‍കും, 

സ്ഥലപരിശോധനാ സമയവും ഏതൊക്കെ രേഖകള്‍ കരുതണമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കും, സ്ഥലം പരിശോധിച്ച്‌ വിവരങ്ങളും രേഖകളും മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തും, 

ഫീസും ചെലവും ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാം, സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേല്‍നോട്ടം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic