കാട്ടാനക്കൂട്ടം ബേഡകത്ത്‌; തോണിക്കടവില്‍ കൃഷി നശിപ്പിച്ചു

 ബേഡകം: മുളിയാറിലും പരിസരങ്ങളിലും കാടിറങ്ങി നാട്ടിലെത്തി കൃഷി നശിപ്പിക്കുന്നതു പതിവാക്കിയ കാട്ടാനക്കൂട്ടം പുഴ കടന്ന്‌ ബേഡകം പഞ്ചായത്തിലുമെത്തി. തോണിക്കടവ്‌, ചൊട്ടയിലെ ഗിരിധര റാവുവിന്റെ തോട്ടത്തില്‍ വ്യാപകമായ നാശം വരുത്തി. തിരികെയെത്തിയ ആനക്കൂട്ടം മുളിയാര്‍ വനത്തില്‍ തമ്പടിച്ചു. ഏഴോളം വരുന്ന ആനക്കൂട്ടം ദിവസങ്ങളായി മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. നാട്ടുകാര്‍ രാത്രികാലങ്ങളില്‍ കാവല്‍ തുടരുന്നതിനിടയിലാണ്‌ ആനക്കൂട്ടം ഇന്നലെ രാത്രി പുഴകടന്ന്‌ ബേഡകം പഞ്ചായത്തിലെത്തി കൃഷി നശിപ്പിച്ചത്‌.


Previous Post Next Post
Kasaragod Today
Kasaragod Today