രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും നികുതി കുറച്ചു

 ഡല്‍ഹി : പെട്രോളിനും ഡീസലിനും നികുതി കുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. വിലകുതിച്ചുകയറുന്നതിനിടെ രണ്ട് ശതമാനം മൂല്യവര്‍ധിത നികുതി സര്‍ക്കാര്‍ കുറച്ചു. ആഗോളവിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്.


ഒരു ലിറ്ററിന്മേല്‍ ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെമേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രവും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആശ്യപ്പെട്ടു.


Previous Post Next Post
Kasaragod Today
Kasaragod Today