ഉപ്പള: പുല്ലിന് തീപിടിച്ച് റെയില്‍വെ ട്രാക്കിലേക്ക് തീ പടര്‍ന്ന് ഭീതി പരത്തി. ഇന്നലെയാണ് ദേശീയ പാതയില്‍ ഷിറിയ ക്ഷേത്രത്തിനടുത്ത് പുല്ലിന് തീപിടിച്ചത്. ഉണങ്ങിയ പുല്ലായതിനാല്‍ തീ ഉടന്‍ തന്നെ പരിസരമാകെ പടരുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കും തീ പടര്‍ന്നതോടെ ജനം ഭീതിയിലായി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. കത്തിച്ച സിഗരറ്റ് കുറ്റിവലിച്ചെറിഞ്ഞതായിരിക്കാം തീ പിടിക്കാന്‍ കാരണമായതെന്ന് സംശയിക്കുന്നു.
പുല്ലിന് തീപിടിച്ച് റെയില്‍വെ ട്രാക്കിലേക്ക് തീ പടര്‍ന്ന് ഭീതി പരത്തി
mynews
0