ബേക്കൂറില്‍ കടകുത്തിത്തുറന്ന്‌ പണവും സിഗരറ്റും മോഷ്‌ടിച്ചു

 കുമ്പള: കട കുത്തിത്തുറന്ന്‌ പണവും സിഗരറ്റും മോഷ്‌ടിച്ചു. ബേക്കൂര്‍ ശാന്തിഗുരിയിലുള്ള സി എം ജനറല്‍ സ്റ്റോറിലാണ്‌ ഇന്നലെ രാത്രി മോഷണം നടന്നത്‌. മേശവലിപ്പില്‍ സൂക്ഷിച്ച ആറായിരം രൂപയും 15,000 രൂപയുടെ സിഗരറ്റുകളുമാണ്‌ മോഷണം നടത്തിയത്‌. കടക്കകത്ത്‌ സാധനങ്ങള്‍ എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലാണ്‌. മോഷ്‌ടാവ്‌ കൊണ്ടുവന്ന്‌ കുടിച്ചതിന്‌ ശേഷം ഉപേക്ഷിച്ചതെന്ന്‌ സംശയിക്കുന്ന ഒരു മദ്യപാക്കറ്റും കടക്കകത്ത്‌ നിന്ന്‌ കണ്ടെത്തി.ഇന്ന്‌ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. കടക്ക്‌ മുന്നിലുള്ള ഗ്രില്‍സ്‌ പൊളിച്ച്‌ കടന്ന്‌ ഷട്ടറിന്റെ പൂട്ടും തകര്‍ത്താണ്‌ മോഷ്‌ടാവ്‌ കടക്കകത്ത്‌ കയറിയതെന്ന്‌ സംശയിക്കുന്നു. വിവരമറിഞ്ഞ്‌ കുമ്പള പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തി.രണ്ടുവര്‍ഷം മുമ്പും ഇതേ കടയില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന്‌ 80,000 രൂപയാണ്‌ കവര്‍ന്നത്‌.കഴിഞ്ഞ ദിവസം കൈക്കമ്പ,നയാബസാര്‍ എന്നിവിടങ്ങളില്‍ എട്ടോളം കടകളില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ വീണ്ടും മോഷണം നടന്നത്‌.


Previous Post Next Post
Kasaragod Today
Kasaragod Today