നെഞ്ചുവേദന: സൗരവ്​ ഗാംഗുലി വീണ്ടും ആശുപ്രതിയിൽ

 കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലിയെ വീണ്ടും ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്ന്​ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ്​ താരത്തിനെ കൊൽക്കത്തയിലെ അപ്പോളോ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്​. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ഈ മാസമാദ്യം ഹൃദയാഘാതത്തെ തുടർന്ന്​ ആശു​പത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ഏതാനും ദിവസങ്ങൾക്ക്​ ശേഷം ഡിസ്​ചാർജ്​ ചെയ്​തിരുന്നു. ആൻജിയോ പ്ലാസ്റ്റി ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയ താരം വീട്ടിൽ ഡോക്​ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today