ബദിയഡുക്ക: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. മാന്യയിലെ സുബ്ബറാവു- സീതമ്മ ദമ്പതികളുടെ മകള്‍ കവിത(38)യാണ് മരിച്ചത്. പുത്തൂര്‍, മാണിലയിലെ ശേഖരയുടെ ഭാര്യയാണ്. ഒരാഴ്‌ചമുമ്പ് പനിബാധിച്ച് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശമനം ഇല്ലാത്തതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മഞ്ഞപ്പിത്തമാണെന്നു സ്ഥിരീകരിച്ചത്. മക്കള്‍: ശ്രീശാന്ത്, ദീക്ഷ. സഹോദരങ്ങള്‍: നിളനാക്ഷ, ബേബി, ജ്യോതി, യോഗീശ.
മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു
mynews
0