തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന യുവതി പിടിയില്‍. മെഡിക്കല്‍ കോളേജ് കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയിലെ സിന്ധുവിനെയാണ് (31) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളായിരുന്നു കൂടുതലായും ഇവരുടെ ഇരകളാകുന്നത് . കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ബിഗ് ബോസ് സീസണ്‍ 3 എത്തുന്നു.!
ഡിസംബര്‍ 29-ന് രാത്രിയിലാണ് ഇവര്‍ യുവാവുമായി പരിചയം സ്ഥാപിയ്ക്കുന്നത്.
മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയ്ക്ക് സമീപത്ത് വെച്ചാണ് ഇവര്‍ പരസ്പരം കണ്ടത്. തുടര്‍ന്ന് യുവാവിനെ കൊണ്ട് ഇവര്‍ ലോഡ്ജില്‍ മുറി എടുപ്പിച്ചു.പിന്നീട് ലോഡ്ജില്‍ വെച്ച് യുവാവിന് അമിതമായി സിന്ധു മദ്യം നല്‍കി. യുവാവ് അബോധാവസ്ഥയിലായെന്ന് മനസിലായതോടെ ഇവര്‍ യുവാവ് ധരിച്ചിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണമാലയും ചെയിനും 5,000 രൂപയും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.
ബോധം വീണ യുവാവ് താന്‍ കവര്‍ച്ചയ്ക്ക് ഇരയായെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ യുവതി വില്‍പ്പന നടത്തിയ ചാലയിലെ ജൂവലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തു . തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പല യുവാക്കളെയും ഇവര്‍ ഇത്തരത്തില്‍ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.