സംഘപരിവാർ വേട്ടയാടലിന് കാദർ കരിപ്പൊടിയെ വിട്ട് നൽകില്ല യൂത്ത് ഓഫ് അണങ്കൂർ പ്രതിഷേധിച്ചു

 കാസറഗോഡ്,


കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇല്ലാത്ത ആരോപണം ഉന്നയിച്ച് സംഘപരിവാർ അനുകൂലികൾ പൊതു സ്ഥലത്ത്‌ തല്ലി കൊന്ന റഫീഖിന്റെ കൊലപാതകത്തിൽ സംഘപരിവാർ ബന്ധത്തെ തുറന്ന് കാട്ടിയ പബ്ലിക്ക് കേരളാ മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിയെ മത വികാരം വ്രണപെടുത്താൻ ശ്രമിച്ചു എന്ന തരത്തിൽ 153 A പ്രകാരം കേസ് റജിസ്റ്റർ ചെയ്തത് നിയമവാഴ്ച്ചയ്കെതിരെ ഉള്ള വെല്ലുവിളിയാണെന്ന് യൂത്ത് ഓഫ് അണങ്കൂർ പ്രസ്ഥാവിച്ചു.

കഴിഞ്ഞ ഒരു പാട് വർഷങ്ങളായ് കാസറഗോഡിന്റെ സമാദാന അന്തരീക്ഷം തകർക്കാൻ സംഘ പരിവാർ ശ്രമിക്കുകയാണെന്നും പോലീസ് ഉൾപടെ ഉള്ള സർക്കാർ സംവിധാനങ്ങൾ അതിന് കൂട്ട് നിൽക്കുകയാണെന്നും ഈ നിലയിലാണ് കാര്യങ്ങൾ  പോകുകയെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കാസറഗോഡിലെ ഒരു വിപാകം യുവ സമൂഹം തയ്യാറാകുമെന്നും യൂത്ത് ഓഫ് അണങ്കൂർ  മുന്നറിയിപ്പ് നൽകി.

സംഘപരിവാറിനെ വിമർഷിക്കുന്നത് മതവികാരം വ്രണപെടുന്നതാണ് എന്ന് പറയുന്ന പോലീസ് സംവിധാനം മുഖ്യമന്ത്രി ഉൾപടെ ഉള്ളവരുടെ നിലപാടുകളെ ചോദ്യം ചെയ്യുകയാണെന്നും സംഘപരിവാർ സംഘടനകളെ വിമർഷിച്ചതിന് പബ്ലിക്ക് കേരള മാധ്യമ പ്രവർത്തകന് നേരെയുള്ള മത വിദ്വോഷ പ്രചരണ വകുപ്പ് പ്രകാരമുള്ള കേസ് പിൻവലിക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രിയുൾപ്പടെ ഉള്ളവരുടെ സംഘപരിവാർ വിമെർശന പ്രഭാഷണങ്ങൾ സ്ക്രീൻ സംവിധാനത്തോട് കൂടി പോലീസ് സ്റ്റേഷനുകൾ മുന്നിൽ പ്രദർശിപ്പിച്ചു പ്രതിഷേധിക്കുമെന്ന് യൂത്ത് ഓഫ് അണങ്കൂർ മുന്നറിയിപ്പു നൽകി.


ഫൈസൽ കോളിയട്ക്കം. ശബീർ അണങ്കൂർ, അഷ്റഫ് ടിപ്പുനഗർ, ശുഹൈൽ കൊറക്കോട്, അജ്മൽ അണങ്കൂർ, അനസ് സ്കൗട്ട് ഭവൻ, തുടങ്ങിയവർ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today