അടുക്കയിലെ സംഘർഷം, സാമുദായിക കലാപശ്രമം നടത്തിയതിന് അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു

 കുമ്പള: . ചൊവ്വാഴ്ച വൈകുന്നേരം ഇവിടെയുള്ള ഭജനമന്ദിരത്തിന് സമീപം മതിലിനോട് ചേർന്ന് ഒരു സംഘം അനധികൃതമായി ഷെഡ് നിർമിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന മറ്റൊരു സംഘം തടയാനെത്തിയതോടെയാണ് സംഘർഷത്തിന്​ തുടക്കം കുറിച്ചത്​. കുമ്പള എസ്.ഐ സന്തോഷി​‍ൻെറ നേതൃത്വത്തിൽ പൊലീസ് രംഗം ശാന്തമാക്കുകയും ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ സാമുദായിക സംഘർഷത്തിന് ശ്രമിച്ചതിന് സ്വമേധയ കേസെടുക്കുകയുമായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today