കാഞ്ഞങ്ങാട്: കാസർകോട് കലക്ടർ ഡി.സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കളക്ടർ നടപടിയെടുത്തില്ലെന്നും സജിത് ബാബു തുടരുന്നപക്ഷം സുതാര്യമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.
കാസര്‍കോട് കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ്
mynews
0