ഒടുവിൽ കേരളത്തിലും ഹജ്ജ്​ ചട്ടം; റിപ്പോർട്ട്​ തയാറാക്കാൻ നിർദേശം

 ക​രി​പ്പൂ​ർ: 2002ലെ ​ഹ​ജ്ജ്​ നി​യ​മ​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ച്​ ഒ​ടു​വി​ൽ കേ​ര​ള​ത്തി​ലും ഹ​ജ്ജ്​ ച​ട്ടം ത​യാ​റാ​ക്കു​ന്നു. കേ​ന്ദ്രം നി​യ​മം പാ​സാ​ക്കി 18 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഹ​ജ്ജ്​ ക​മ്മി​റ്റി നി​യ​മ​ത്തി​ന്​ ച​ട്ടം ത​യാ​റാ​ക്കു​ന്ന​ത്. മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​​ലെ​ല്ലാം ഇ​തി​നോ​ട​കം ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.


സം​സ്ഥാ​ന​ങ്ങ​ൾ ച​ട്ടം നി​ർ​മി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി നി​യ​മ​ത്തി​ലു​ണ്ട്. 2002ലെ ​ഇ​ന്ത്യ​ൻ ഹ​ജ്ജ്​ ക​മ്മി​റ്റി നി​യ​മ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള ച​ട്ട​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഹ​ജ്ജ്​ ക​മ്മി​റ്റി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ജ്ജ്​ ക​മ്മി​റ്റി മു​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ ചെ​ങ്ങാ​ട്ടി​ലി​നെ​യാ​ണ്​ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹം 1999 മു​ത​ൽ 2013വ​രെ ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​സ്​​തി​ക​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ, 2002ൽ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​യ​മം ത​യാ​റാ​ക്കു​േ​മ്പാ​ൾ സം​സ്ഥാ​ന​​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലേ​ക്ക്​ ഇ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചി​രു​ന്നു. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ​ൈഫ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ശ​ദ ച​ർ​ച്ച ന​ട​ത്തി.


ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ അ​ബൂ​ബ​ക്ക​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ​മ്മി​ൽ ഹാ​ജി, അ​ന​സ്​ ഹാ​ജി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​സ​മി​തി​യെ​യും നി​ശ്ച​യി​ച്ചു. റി​പ്പോ​ർ​ട്ട് ഹ​ജ്ജ്​ ക​മ്മി​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ കൈ​മാ​റും. തു​ട​ർ​ന്ന്​ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.


Previous Post Next Post
Kasaragod Today
Kasaragod Today

Artic