ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16കാരിയെ പീഡിപ്പിച്ച​ കേസിൽ യുവാവ് അറസ്​റ്റില്‍

 പേ​രാ​മ്പ്ര : ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്ത യു​വാ​വി​നെ പേ​രാ​മ്പ്ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ഞ്ചേ​രി പു​ല്‍പ്പ​റ്റ ത​ടി​ക്കു​ന്ന് സ്വ​ദേ​ശി വി. ​സ​ന്‍ഫി​ല്‍ (21) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഏ​ഴു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. അ​റ​സ്​​റ്റ്​ ചെ​യ്​​ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.


Previous Post Next Post
Kasaragod Today
Kasaragod Today