കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, പ്രതിപക്ഷത്ത് ഉണ്ടാകുന്നത് വളരെ സഹായകരം -പിണറായി

 തിരുവനന്തപുരം: മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ പരിഹസിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം എം.പി സ്​ഥാനം രാജിവെക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണെന്നും അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


''കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയില്‍ അദ്ദേഹത്തെ പോലെ ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്.


കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്‍റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്‍റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങോട്ട് പോയി. അതിപ്പോള്‍ അവസാനിപ്പിച്ച്‌ നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. നിയമസഭയില്‍ പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നു.' പിണറായി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today