രാജ്യത്ത് ഡിസംബറില്‍ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന.1,15,174 കോടി രൂപയാണ് ഡിസംബറില്‍ സമാഹരിച്ചത്. ഇതില്‍ 21,365 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 27,804 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 27,050 കോടി രൂപ ഉള്‍പ്പെടെ 57,426 കോടി രൂപ സംയോജിത ജിഎസ്ടിയും ലഭിച്ചു.
ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 971 കോടി രൂപ ഉള്‍പ്പെടെ 8,579 കോടി രൂപയാണ് സെസ്സ് ഇനത്തില്‍ ലഭിച്ചത്. ഡിസംബര്‍ മാസത്തിലെ ഫയല്‍ ചെയ്യപ്പെട്ട ജിഎസ്ടിആര്‍-3ബി റിട്ടേണുകളുടെ എണ്ണം ഡിസംബര്‍ 31 വരെ 87 ലക്ഷമാണ്. റെഗുലര്‍ സെറ്റില്‍മെന്റിന് ശേഷം, 2020 ഡിസംബറില്‍ കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ 44,641 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 45,485 കോടി രൂപയും ഗവണ്‍മെന്റിന് വരുമാനമായി ലഭിച്ചു.