തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫും കേരളയാത്രക്ക് തയാറെടുക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയ എ. വിജയരാഘവനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജാഥ നയിക്കുക.
വടക്കൻ മേഖല ജാഥ, തെക്കൻ മേഖല ജാഥ എന്നിങ്ങനെയായിരിക്കും ജാഥകൾ സംഘടിപ്പിക്കുക. തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂൾ ബുധനാഴ്‌ച ചേരുന്ന എൽ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക.
യു.ഡി.എഫിന് വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഈ മാസം 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമായിരിക്കും എൽ.ഡി.എഫ് ജാഥ ആരംഭിക്കുക. എന്നാൽ തിയതി എന്നാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.