കാസര്‍കോട്: മാരുതി കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന നാല്‍പത് കുപ്പി ബിയര്‍ എക്‌സൈസ് പിടികൂടി. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.പുലിക്കുന്ന് കെ എസ് ടി പി റോഡില്‍ വച്ച് വാഹന പരിശോധനക്കിടയിലാണ് മാരുതി കാറില്‍ നിന്നും ബിയര്‍ പിടികൂടിയത്. നെല്ലിയടുക്കം ചന്ദ്രപുരത്തെ കെ സജിത് (28), കെ അര്‍ജുന്‍ (20) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രവന്റീവ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, പി സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.