പൈക്ക: വീട്ടുമുറ്റത്തു നിറുത്തിയിരുന്ന കാറിന്റെ രണ്ടു ടയറുകള്‍ കത്തി നശിച്ചു. പൈക്ക മാളങ്കൈയിലെ കാര്‍ത്യായനിയുടെ വീട്ടുമുറ്റത്തു നിറുത്തിയിരുന്ന കാറിന്റെ ടയറുകളാണ് കത്തി നശിച്ചത്. എന്നാല്‍ കാറിനു കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. കാര്‍ത്യായനിയും അയല്‍വാസിയും തമ്മില്‍ സ്ഥലം സംബന്ധിച്ചു തര്‍ക്കമുള്ളതായി പറയുന്നു. കാര്‍ കത്തിനശിക്കാന്‍ ഇതു കാരണമായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. അതേസമയം കാറിനു കേടുപാടില്ലാതെ ടയര്‍ മാത്രം കത്തി നശിച്ചതിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.