കാസര്‍കോട്: വില്‍പ്പനക്കായി സൂക്ഷിച്ചുവെച്ച 5.400 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് പിടികൂടി.
പ്രതി ഓടി രക്ഷപ്പെട്ടു,
കഴിഞ്ഞ ദിവസം നുള്ളിപ്പാടിയില്‍ നിന്നാണ് മദ്യം പിടികൂടിയത്. ഇതു സംബന്ധിച്ച് ബാബു പൂജാരിക്കെതിരെ കേസെടുത്തു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി സജീവ്, സി കെ വി സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. എക്‌സൈസിനെകണ്ട് പ്രതി ഓടിപോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.