കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി. കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ കൂടി ജാമ്യം 11 കേസുകളിലാണ് ജാമ്യം ലഭിച്ചത്. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ, മൂന്ന് കേസുകളില്‍ ഹൈക്കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചിരുന്നു. കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കമറുദ്ദീന് ജാമ്യം ലഭിച്ച കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍ വേറെയും കേസുകളുള്ളതിനാല്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാനാകില്ല.