പ്യോഗ്യാംഗ്: അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാവുന്ന പുതിയ മിസൈൽ വികസിപ്പിച്ച് ഉത്തരകൊറിയ. "ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം' എന്ന പേരിലാണ് ബാലിസ്റ്റിക് മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചത്.
ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉൻ പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു. പരേഡിനിടെ നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയിൽ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ ആയുധം ഉത്തരകൊറിയ പുറത്തിക്കിയിരിക്കുന്നത്. കൊറിയൻ വർക്കേഴ്സ് പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരേഡ്