ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ബൈഡന്‍ ഭരണകൂടം, കഴിഞ്ഞ ദിവസം ഫലസ്തീൻ വംശജനെ സി ഐ എ തലവനായും നിയമിച്ചിരുന്നു

 വാഷിങ്ടണ്‍: ഇസ്രായേലിനൊപ്പം ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ബൈഡന്‍ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സാണ് രക്ഷാസമിതിയില്‍ ഇക്കാര്യമറിയിച്ചത്.


ഫലസ്തീനില്‍ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ സന്നദ്ധമാണ്. ഫലസ്തീന്‍ ജനതയുടെ സാമ്ബത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികള്‍ പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി.


ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികള്‍ പുനനാരംഭിക്കാനാണ് ബൈഡന്‍ ഭരണകൂടം നീക്കം നടത്തുന്നത്. കൂടാതെ, ഫലസ്തീന് സാമ്ബത്തിക സഹായം നല്‍കുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്.2018ല്‍ ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്‍റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ട്രംപിന്‍റെ വിവാദ നൂറ്റാണ്ടിന്‍റെ കരാര്‍ അംഗീകരിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായാണ് സഹായം നിര്‍ത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic