പെട്രോള്‍ പമ്ബില്‍ ബൈക്കിന് തീപിടിച്ചു; ഓടി രക്ഷപ്പെട്ട് പുരുഷ കേസരികള്‍; ധൈര്യസമേതം തീയണച്ച വനിതാ ജീവനക്കാരിക്ക് കൈയടി

 ന്യൂഡല്‍ഹി: പെട്രോള്‍ പമ്ബില്‍ വച്ച്‌ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചു. തീപിടിച്ച ബൈക്കിന്റെ ഉടമസ്ഥന്‍ അടക്കം പമ്ബിലുണ്ടായിരുന്ന മുഴുവന്‍ പുരുഷ കേസരികളും തീ അണയ്ക്കാന്‍ ശ്രമിക്കാതെ ഓടിരക്ഷപ്പെട്ടപ്പോള്‍ മനസ്ഥൈര്യം കൈവിടാതെ സമയോജിതമായി ഇടപെട്ട വനിതാ ജീവനക്കാരിക്കായി കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.


പെട്രോള്‍ പമ്ബില്‍ എത്തിയ ബൈക്കില്‍ തീ ആളിപ്പടര്‍ന്നതോടെ വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയവര്‍ ഒന്നടങ്കം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പമ്ബിലെ ജീവനക്കാരി ധൈര്യമവലംബിച്ച്‌ തീ അണയ്ക്കുന്ന ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ ഉപയോഗിച്ച്‌ തീ അണയ്ക്കുകയായിരുന്നു.പ്രവീണ്‍ അംഗുസ്വാമി ഐഎഫ്‌എസാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പെട്രോള്‍ പമ്ബില്‍ വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് സംഭവം. വീഡിയോയില്‍ ഏതാനും ഇരു ചക്ര വാഹനങ്ങളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും കാണാം.


മറ്റൊരു വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബൈക്കിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ ഉടമയും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് അവസരോചിതമായി ഇടപെട്ട് വനിതാ ജീവനക്കാരി സാമൂഹിക മാധ്യമങ്ങളുടെ കൈയടി നേടിയത്.


വനിതാ ജീവനക്കാരിയുടെ അവസരോചിത ഇടപെടലിലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.


Previous Post Next Post
Kasaragod Today
Kasaragod Today