ബഹ്​റൈനില്‍ രണ്ട്​ മലയാളികള്‍ മരണപ്പെട്ടു

 മനാമ: ബുധനാഴ്​ച രാത്രിയും ഇന്ന്​ രാവിലെയുമായി ബഹ്​റൈനില്‍ രണ്ട്​ മലയാളികള്‍ മരണപ്പെട്ടു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്‍റെ മകന്‍ സുരേഷ്​കുമാര്‍(53), കണ്ണൂര്‍ ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്‍റെ മകന്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ്​ കുഞ്ഞി (55) എന്നിവരാണ്​ മരിച്ചത്​.


സുരേഷ്​കുമാര്‍ ബുധനാഴ്​ച രാത്രി ജോലി കഴിഞ്ഞ്​ റൂമിലെത്തി കുളിക്കാന്‍ ബാത്​റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീണ്​ മരിക്കുകയായിരുന്നു. 20 വര്‍ഷമായി ബഹ്​റൈനിലാണ്​ ഇദ്ദേഹം​. റെഡ്​ടാകില്‍ സെയില്‍സ്​മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്​ ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കള്‍: ശ്രേയസ്​, ശ്രേയ. സഹോദരന്‍: സുനില്‍ (ബഹ്​റൈന്‍).



ഹമദ്​ ടൗണ്‍ ബ്ലൂ ബീച്ച്‌​ റസ്​റ്റോറന്‍റില്‍ ജീവനക്കാരനാണ്​ ഇരിക്കൂര്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ്​ കുഞ്ഞി (55). വ്യാഴാഴ്​ച രാവിലെ ഒമ്ബത്​ മണിക്ക്​ ശാരീരിക അസ്വസ്​ഥതകള്‍ കാരണം ബി.ഡി.എഫ്​ ഹോസ്​പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വര്‍ഷമായി ബഹ്​റൈനില്‍. മാതാവ്:​ മറിയം. ഭാര്യ: റഹ്​മത്ത്​. മക്കള്‍: റസ്​ന, റിസാന, റയ്യാന്‍.


Previous Post Next Post
Kasaragod Today
Kasaragod Today